Edu News & Updates

  • Home
  • Edu News & Updates

പാരാമെഡിക്കൽ പഠനത്തിൽ അടിമുടി മാറ്റം: 2026 മുതൽ രാജ്യത്ത് 'ഒരേ പേര്, ഒരേ നിയമം' - രക്ഷിതാക്കളും വിദ്യാർത്ഥികളും അറിയേണ്ടത്

ഇന്ത്യയിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ഒരു നിശബ്ദ വിപ്ലവം നടക്കുകയാണ്. വർഷങ്ങളായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട്, 2026-27 അക്കാദമിക് വർഷം മുതൽ അലൈഡ് ഹെൽത്ത് സയൻസ് (പാരാമെഡിക്കൽ) കോഴ്‌സുകൾക്ക് രാജ്യമൊട്ടാകെ ഏകീകൃത രൂപം വരികയാണ്. നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) ആണ് ഈ പുതിയ ചട്ടക്കൂട് തയ്യാറാക്കിയിരിക്കുന്നത്. ഇനി പാരാമെഡിക്കൽ എന് കോഴ്സുകൾ അറിയപ്പെടില്ല. ഇനി മുതൽ കാസർഗോഡ് മുതൽ കന്യാകുമാരി വരെയും, ഗുജറാത്ത് മുതൽ അരുണാചൽ വരെയും ഒരേ കോഴ്‌സിന് ഒരേ പേരും, ഒരേ സിലബസും, ഒരേ പ്രവേശന മാനദണ്ഡവും ആയിരിക്കും. യു.ജി.സി (UGC) ഇക്കാര്യം കർശനമായി നടപ്പിലാക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

എം.ബി.ബി.എസിന് അപ്പുറം കരിയർ സ്വപ്നം കാണുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന മാറ്റങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം.

1. ഫിസിയോതെറാപ്പി & ഒക്യുപേഷണൽ തെറാപ്പി: 'നീറ്റ്' എന്ന കടമ്പ

2. മെഡിക്കൽ ലബോറട്ടറി സയൻസ് (B.MLS)

3. കണ്ണിന്റെ കാര്യം (Optometry) - മാത്‌സ് കാർക്കും അവസരം!

4. റേഡിയോളജി & ഇമേജിംഗ് (X-ray, MRI, CT)

5. ഓപ്പറേഷൻ തിയേറ്റർ & അനസ്തേഷ്യ

6. സയൻസ് ഇല്ലാത്തവർക്കും 'ഡോക്ടർ'ക്കൊപ്പം ജോലി ചെയ്യാം!

7. ന്യൂട്രീഷൻ & ഡയറ്ററ്റിക്സ്

8. മറ്റ് സ്പെഷ്യലൈസേഷനുകൾ

പൊതുവായ കാര്യങ്ങൾ & നേട്ടങ്ങൾ

അതായത് 2026- വർഷം മുതൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് ചേരാൻ ഉദ്ദേശിക്കുന്നവർ പഴയ പേരുകളും (ഉദാഹരണത്തിന് വെറും B.Sc MLT) പഴയ കാലാവധിയും കണ്ട് തെറ്റിദ്ധരിക്കരുത്. NCAHP അംഗീകരിച്ച പുതിയ പേരിലുള്ള, 4 അല്ലെങ്കിൽ 5 വർഷ കാലാവധിയുള്ള കോഴ്‌സുകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഭാവിക്കും വിദേശ തൊഴിൽ സാധ്യതകൾക്കും കരുത്തേകും. നിലവിൽ അനുഭവിക്കുന്ന കോഴ്സ് തുല്യതാ പ്രശ്നങ്ങൾക്ക് അവസാനമാകുകയും ചെയ്യും.

Edulink is an innovative Education consultant in Kerala providing solutions to students for pursuing their Undergraduate and Post Graduate studies at universities, colleges, and schools in Kerala, Karnataka, Tamilnadu, and overseas.

Contact Info.

4th Floor,Yamuna Arcade,Palayam,Calicut
+91 7736616562
edulinkclt@gmail.com

© 2026 Edulink Acdemy  All Rights Reserved